Counter-Point

വ്യാജ ഐഡി കാര്‍ഡ് ആരോപണത്തില്‍ കുടുങ്ങുകയാണോ യൂത്ത് കോണ്‍ഗ്രസ് ? പുതിയ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അടുപ്പക്കാരും നാട്ടുകാരും എന്ന് അദ്ദേഹം തന്നെ സമ്മതിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് കണ്ടെടുത്ത 24 തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചെന്ന് പൊലീസ്. ഇനി രാഹുല്‍ മാങ്കുട്ടത്തിലിനെ ചോദ്യം ചെയ്യും. ഷാഫി പറമ്പിലിനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി, ഗുരുതര കുറ്റകൃത്യമെന്നും സമഗ്ര അന്വേഷണം വേണെന്നും സിപിഎം. ഏതന്വേഷണവും ആകാമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ കേസില്‍ അന്വേഷണം ആരിലേക്ക് ? തിരിച്ചറിയുന്നത് ആരുടെ കാര്‍ഡ് ? 

Counter point on fake id card