മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ വളഞ്ഞിട്ട് ആക്രമിച്ച് ഡിവൈഎഫ്ഐ. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിഷേധക്കാരെ രക്ഷിക്കാന്‍ ഡിവൈഎഫ്ഐക്കാര്‍ ശ്രമിച്ചതാണെന്ന് ന്യായീകരണം. ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് ഒരു മനുഷ്യനെ ആള്‍ക്കൂട്ട ആക്രമണത്തിലെന്ന പോലെ മര്‍ദിക്കുന്നതാണ് മുഖ്യമന്ത്രി പറയുന്ന രക്ഷപെടുത്തല്‍. മാതൃകാപരമായ പ്രവര്‍ത്തനം. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഭീകര പ്രവര്‍ത്തനത്തിനാണ് യൂത്ത് കോണ്‍ഗ്രസ് എത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍. തല്ലിത്തീര്‍ക്കാനാണ് ഭാവമെങ്കില്‍ യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം തെരുവിലിറങ്ങുമെന്ന് വിഡി സതീശന്‍. കൗണ്ടര്‍ പോയിന്‍റ് പരിശോധിക്കുന്നു ഇതി തല്ലിത്തീരുമോ?