വ്യാജകാര്‍ഡില്‍ കെട്ടിപ്പൊക്കിയതോ പുതിയ യൂത്ത് കോണ്‍ഗ്രസ്?

Counter-Point
SHARE

യൂത്ത് കോണ്‍ഗ്രസ് ജനാധിപത്യപരമായി ഒരു സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ സാധാരണഗതിയില്‍ പ്രതീക്ഷിക്കേണ്ടത് എന്താണ്? വലിയ പങ്കാളിത്തത്തില്‍, കൃത്യമായ മാനദണ്ഡങ്ങളോടെ, സുതാര്യമായും ജനകീയമായും നടത്തിയ തിരഞ്ഞെടുപ്പിലൂടെ തെളിയുന്ന മുഖങ്ങള്‍ ജനസമക്ഷമെത്തും, സംഘടനയുടെ കടിഞ്ഞാണേന്തും. നയങ്ങള്‍ വിളംബരം ചെയ്യും. ഇതില്‍ മുഖങ്ങള്‍ തെളിഞ്ഞു. സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിലും വൈസ് പ്രസിഡന്റായി അബിന്‍ വര്‍ക്കിയും വരുന്നു. ഇത്രയും ഓകെ. പക്ഷെ തൊട്ടുപിന്നാലെ അതിഗുരുതര ആക്ഷേപമാണ് ഈ തിര‍ഞ്ഞെടുപ്പ് പ്രക്രിയതന്നെ നേരിടുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസില്‍നിന്നുതന്നെ ദേശീയ നേതൃത്വത്തിന് പരാതി. ഒന്നേകാല്‍ലക്ഷം വ്യാജ ഐഡി നിര്‍മിച്ചെന്ന് ആരോപിച്ച് ബിജെപിയും ‍ഡിവൈഎഫ്ഐയും രംഗത്തുവന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസ് മേധാവിക്കും പരാതി നല്‍കി. പാലക്കാട്ടെ ഒരു എംഎല്‍എയാണ് പിന്നില്‍ എന്നുവരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. കെ.സുരേന്ദ്രന് മറുപടി നല്‍കിയ ഷാഫി പറമ്പില്‍ എംഎല്‍എ പക്ഷെ ഇങ്ങനെയൊരു പരാതിയെക്കുറിച്ച് അറിയില്ല എന്ന് നിലപാടെടുത്തു. അപ്പോള്‍ ചോദ്യം, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി വ്യാജരേഖ നിര്‍മിച്ചോ എന്നതാണ്. പരാതി ശരിയെങ്കില്‍ ഈ ക്രിമിനല്‍കുറ്റത്തിന് ആര് ഉത്തരം പറയണം?

Counter point on fake voter id row

MORE IN COUNTER POINT
SHOW MORE