ധൂര്‍ത്തെന്ന ആരോപണം നിഷേധിച്ചും കേട്ടില്ലെന്നും നടിച്ചും സര്‍ക്കാര്‍ മുന്നോട്ട് തന്നെ. ഖജനാവില്‍ അത്യാവിശ്യത്തിനെടുക്കാന്‍ പോലും പത്ത് പൈസയില്ലാത്തകാലത്ത്.. കേരളീയം വഴി 27 കോടി പൊടിച്ചതെന്തിന് എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ഒടുവിലുള്ള ചോദ്യം. ഇനി നവകേരള സദസിനായി 1.05 കോടിയുടെ ബസ് വാങ്ങുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ വഴി പണപ്പിരിവ് നടക്കുന്നു. സ്പോണ്‍സര്‍ഷിപ്പൊക്കെ കിഴിച്ച് എത്ര സര്‍ക്കാരിന് ആക ചിലവെന്ന് പരിപാടി കഴിഞ്ഞ് നാടറിയും. അപ്പോഴും ക്ഷേമ പെന്‍ഷന്‍ തൊട്ട്, അടിസ്ഥാന വിഭാഗത്തിനുള്ള പല പദ്ധതികളിലും കുടിശിക, സപ്ലൈകോ, കെഎസ്ആര്‍ടിസി, ജല്‍ജീവന്‍, ആദിവസി ക്ഷേമ സ്കോളര്‍ഷിപ്പ്... അങ്ങനെ അങ്ങനെ കുടിശികകളുടെ നീണ്ട പട്ടികയുണ്ട് സര്‍ക്കാരിന് മുന്നില്‍. മാധ്യമങ്ങള്‍ കുറ്റം മാത്രമേ പറയുന്നുള്ളൂ എന്ന വിമര്‍ശനമൊക്കെ കേട്ടെങ്കിലും, ജനകീയ ഹോട്ടല്‍ നടത്തുന്ന പാവപ്പെട്ട വനിതകളുടെ സ്ഥിതി പുറത്തുകൊണ്ടുവന്ന മനോരമ ന്യൂസ് വാര്‍ത്ത ഫലം കണ്ടു. കുടിശിക തീർക്കാൻ 33.6 കോടി അനുവദിച്ചതായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതാണ് സ്ഥിതി.. ഈ നേരത്ത് കോടികള്‍ പൊടിച്ചുള്ള ജനസമ്പര്‍ക്ക പരിപാടി, നവകേരള സദസ്..നാട്ടില്‍ എങ്ങനെ പ്രതിഫലിക്കും ? മൊത്തത്തില്‍ മുണ്ടത്ര മുറുക്കേണ്ടി വരും ജനം ?