മുസ്‍ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎയെ കേരള ബാങ്ക് ഭരണസമിതി അംഗമായി സിപിഎം നാമനിർദേശം ചെയ്യുന്നു. ലീഗ് അത് സ്വീകരിക്കുന്നു. മാത്രമല്ല, കരുവന്നൂരിലും കണ്ടലയിമൊക്കെ അഴിമതിക്കും ക്രമക്കേടിനുമെതിരെ ശക്തമായ നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് ലീഗ് എംഎല്‍എ പ്രശംസിക്കുന്നു. എല്ലാം യുഡിഎഫ് അറിവോടെയെന്നും സഹകരണമേഖലയിലെ സഹകരണം മാത്രമാണെന്നും വിശദീകരണം. കേരളാ ബാങ്കില്‍ മലപ്പുറം ജില്ലാ സഹകരണബാങ്കിനെ നിര്‍ബന്ധിച്ച് ലയിപ്പിച്ചതിനെതിരെ മലപ്പുറം യുഡിഎഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതിയിലുള്ളപ്പോഴാണ് ലീഗ് , സിപിഎമ്മിന് കൈകൊടുക്കുന്നത് എന്ന് കൂടിയുണ്ട്. മലപ്പുറത്തെ സഹകരണമേഖലയില്‍ ലീഗ് വേണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും വ്യക്തത വരുത്തുന്നു. സിപിഎം – ലീഗ് രാഷ്ട്രീയ സ്നേഹസഹകരണ വിവാദങ്ങള്‍ക്കിടെ മലപ്പുറത്ത് നിന്ന് ഈ തീരുമാനത്തിന് പിന്നിലെന്ത് ? യുഡിഎഫ് പ്രതിസന്ധിയിലോ ? \
Counter Point on league mla to kerala bank controversy