എന്‍ ഭാസുരാംഗനും പി ആര്‍ അരവിന്ദാക്ഷനും സംസ്ഥാനത്തെ ഭരണ മുന്നണിയിലെ രണ്ട് പാര്‍ട്ടിയിലെ നേതാക്കളാണ്. രണ്ടുപേരും സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതികള്‍. കണ്ടല തട്ടിപ്പില്‍ ഭാസുരാംഗനെ സിപിഐ അവസാനനിമിഷം ആ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎമ്മാകട്ടെ കരുവന്നൂരിലെ അരവിന്ദാക്ഷനെയും മറ്റ് നേതാക്കളെയും സര്‍വശക്തിയുമുപയോഗിച്ച് സംരക്ഷിക്കുന്നു. കരുവന്നൂരില്‍ ജില്ലാസെക്രട്ടറി എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതിന് തൊട്ടുപിന്നാലെ ഇഡി പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ സംസ്ഥാനക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി. നേരത്തെ കരുവന്നൂരില്‍ നിന്ന് ക്രൈംബ്രാഞ്ച് കൊണ്ടുപോയ രേഖകള്‍ ഇഡിക്ക് കൈമാറാത്തത് വിവാദമായിരുന്നു. ചോദ്യമിതാണ്. വൈകിയെങ്കിലും ഭാസുരാംഗനെ പുറത്താക്കാന്‍ സിപിഐക്കുള്ള ധൈര്യം കരുവന്നൂരിലെ നേതാക്കളുടെ കാര്യത്തില്‍ സിപിഎമ്മിന് ഇല്ലാത്തതെന്ത്? തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് പറഞ്ഞിരുന്ന ഭാസുരാംഗന് ഇഡി പരിശോധന തുടങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതെന്ത്? ഇഡിയെ പേടിക്കുന്നതെന്തിന്?