Counter-Point

കേരളീയത്തിന് കൊടിയിറങ്ങി. ഭാവിയിലേക്കുള്ള നിക്ഷേപമെന്ന് സര്‍ക്കാരും അടിമുടി ധൂര്‍ത്തെന്ന് പ്രതിപക്ഷവും  വിശേഷിപ്പിച്ച കേരളീയത്തിലൂടെ ആരാണ് നേട്ടമുണ്ടാക്കിയത്? ഏഴു ദിവസം കോടികള്‍ പൊടിച്ചപ്പോള്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് മൂലം ജീവിതം വഴിമുട്ടിയ ആയിരങ്ങളടക്കം സാധാരണ കേരളീയര്‍ എന്ത് നേടി? ഉച്ചകഞ്ഞി കൊടുക്കാന്‍ നിവര്‍ത്തിയില്ലാത്തവര്‍ ഭക്ഷ്യമേള നടത്തിയത് ആര്‍ക്ക് വേണ്ടി എന്ന ചോദ്യം ഉയരുന്നു. കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്ത് നിന്ന് ഇറക്കുന്നതിനോ ഊരാളുങ്കലിന്റെ വൈദ്യുതാലങ്കാരത്തിനോ  പ്രാധാന്യം നല്‍കേണ്ടത്? നഗരവാസികള്‍ക്ക് വേണ്ടി പ്രദര്‍ശന വസ്തുക്കളാക്കേണ്ടി വന്ന ആദിവാസി സമൂഹവും ഈ മേളയില്‍ നിന്ന്എന്ത് നേടി? കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ടത് തിരുവനന്തപുരത്ത് നിന്ന് മാത്രമോ? കേരളീയം കൊടിയിറങ്ങുനമ്പോള്‍ കേരളീയര്‍ എന്ത് നേടി?

Counter Point on Keraleeyam 2023