counterpointsite

കേരളത്തെ ഞെട്ടിച്ച കളമശേരി സ്ഫോടനത്തിനു പിന്നിലെ വസ്തുതകള്‍ പുറത്തു വരുന്നതേയുള്ളൂ. പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നില്‍ നടന്നതെന്തൊക്കെ എന്ന് അന്വേഷണ ഏജന്‍സികള്‍ പഴുതുകളില്ലാതെ പുറത്തു കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. ഒറ്റക്കെട്ടായി നേരിടുമെന്ന് ഇന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സര്‍വകക്ഷിയോഗത്തില്‍ പ്രഖ്യാപിച്ചു. പക്ഷേ സമാന്തരമായി ഒരു വാക്പോരും തുടരുകയാണ്. തന്നെ വർഗീയവാദിയെന്ന് വിളിച്ച മുഖ്യമന്ത്രി നുണയനെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വെറും വിഷമല്ല, കൊടുംവിഷമെന്ന് മുഖ്യമന്ത്രിയുടെ മറുപടി. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചാണ് അവരുടെ പരാമർശങ്ങളെന്നും മുഖ്യമന്ത്രി. എം.വി.ഗോവിന്ദന്റേതും അപക്വമായ പരാമര്‍ശമാണെന്ന് സര്‍വകക്ഷിയോഗത്തില്‍ വിമര്‍ശിച്ച കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ സെല്‍, നടപടി വേണമെന്ന് പരാതിയും നല്‍കിയിട്ടുണ്ട്. കൗണ്ട‍ര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളത്തെ തകര്‍ക്കേണ്ടതാര്?

 

Counter Point on facts behind the Kalamasery blast that shocked Kerala