ഗാസയിലെ കൂട്ടകുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചില്ല. വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് നമ്മുടെ രാജ്യം ഇസ്രേയിലിന് മേല്‍ നടന്നത് ഭീകര ആക്രമണമാണമെന്ന് ലോകത്തെ ഓര്‍മിപ്പിച്ചു. ഹമാസിനെ ക്കുറിച്ച് ഒന്നും മിണ്ടാത്ത പ്രമേയത്തെയാണ് അനുകൂലിക്കാതിരുന്നതെന്ന് മോദി സര്‍ക്കാര്‍. അതേസമയം പശ്ചിമേഷ്യന്‍ വിദേശ നയത്തില്‍ മാറ്റമില്ലെന്നും ആവര്‍ത്തിക്കുന്നു. ഇന്ത്യ സാമ്രാജ്യത്ത ശക്തികള്‍ക്ക് വഴങ്ങിയെന്ന് സിപിഎമ്മും നിലപാട് ലജ്ജിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. ഇന്ത്യ ആര്‍ക്കൊപ്പം?
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.