ഇന്നലെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിംലീഗിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി. ആളെണ്ണം കൊണ്ട് ശ്രദ്ധേയമായ റാലി വാര്‍ത്തയില്‍ അധികം നിറഞ്ഞത് തരൂരിന്‍റെ വാക്കിനാല്‍.  ഹമാസ് ആക്രമണത്തെ ഭീകരാക്രമണമെന്ന് ചൂണ്ടിക്കാട്ടിയ തരൂരിന് അതേ വേദിയില്‍ എം.കെ.മുനീറിന്‍റെയും സമാദാനിയുടെയും പരോക്ഷ മറുപടി. പരിപാടിക്ക് പിന്നാലെ ലീഗിനെ പരിഹസിച്ച് എം.സ്വരാജും കെ.ടി.ജലീലും.. ലീഗിന്‍റെ ചെലവില്‍ തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യം നടത്തിയെന്ന സ്വരാജിന്‍റെ ആ നിലപാട് പക്ഷേ പാര്‍ട്ടിക്കില്ല. സിപിഎം സംസ്ഥാന സെക്രട്ടറി അതേറ്റെടുത്തില്ലെന്ന് മാത്രമല്ല ലീഗിനെ പ്രശംസിക്കയും ചെയ്യുന്നു. ലീഗിനോടുള്ള പ്രണയം സിപിഎമ്മിന് കുറേകാലമായെന്ന് ബിജെപി അധ്യക്ഷന്‍റെ പരിഹാസം. താനെന്നും പലസ്തീന്‍ ജനതക്കൊപ്പമെന്ന് ഇതിനിടെ തരൂരിന്‍റെ വിശദീകരണം. അത് മുഖവിലയ്ക്കെടുക്കൂ എന്ന് കുഞ്ഞാലിക്കുട്ടി.കൗണ്ടര്‍ പോയ്ന്‍റ് പരിശോധിക്കുന്നു.. തരൂരിന്‍റെ വാക്കിലും അതിനോടുള്ള പ്രതികരണങ്ങളിലും തെളിയുന്നതെന്ത് ? ഐക്യപ്പെടുന്നത് ആര് ആരോട്, എന്തിനോട് ?