തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിയില്‍ നില്‍ക്കുന്ന രാജസ്ഥാനില്‍ വ്യാപകമായ ഇ.ഡി. റെയ്ഡ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെയും സ്ഥാനാര്‍ഥിയുടെയും വീട്ടിലും ഇഡി പരിശോധന . മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മകനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കി. ബംഗാള്‍ മന്ത്രിയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തുകയാണ്. ബി.ജെ.പിയുടെ പരാജയഭീതിയെന്ന് അശോക് ഗെലോട്ട്, ധൈര്യമുണ്ടെങ്കില്‍ നേരിട്ടു പോരാടൂവെന്ന് പ്രധാനമന്ത്രി മോദിയോട് കോണ്‍ഗ്രസ്, നിയമം നിയമത്തിന്റെ വഴിക്കു പോകുന്നുവെന്ന് ബി.ജെ.പി. പാഠപുസ്തകങ്ങളിലെ കാവിവല്‍ക്കരണശ്രമത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്ന രാജസ്ഥാനിലടക്കം പ്രതിപക്ഷത്തെ തേടി ഇ.ഡി. എത്തിയിരിക്കുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇ.ഡിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ?
counter point on rajasthan politics
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.