സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യബന്ധമെന്ന ആരോപണം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കോണ്‍ഗ്രസ്. പിണറായി വിജയന്‍ ജയിലില്‍ പോകാത്തത് കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യംകൊണ്ടെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്നുന്നയിച്ചിരിക്കുന്ന ആരോപണം. ലാവലിന്‍ കേസ് തുടര്‍ച്ചയായി മാറ്റുന്നതിന് കാരണം പിണറായി– ബി.ജെ.പി ബന്ധമാണെന്നും ഇ.ഡി എന്തുകൊണ്ട് പിണറായിക്കെതിരെ കേസെടുക്കുന്നില്ലെന്നും കെ.സുധാകരന്‍. കഴിഞ്ഞ കുറേ ദിവസങ്ങളിലായി പ്രതിപക്ഷനേതാവും മുന്‍പ്രതിപക്ഷനേതാവുമെല്ലാം ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ലോക്സഭാതിരഞ്ഞെടുപ്പൊരുക്കങ്ങളിലേക്ക് മുന്നണികള്‍ കടക്കവേയാണ് സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും തമ്മില്‍ ബന്ധമെന്ന ആരോപണത്തിലേക്ക് കോണ്‍ഗ്രസ് കേന്ദ്രീകരിക്കുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സി.പി.എം–ബി.ജെ.പി ബന്ധമെന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്ത്?
Counter Point on Lavalin case