cp

കഴിഞ്ഞ മാസം നിയമസഭയില്‍ മാസപ്പടി വിവാദം ചര്‍ച്ചയായപ്പോള്‍ പ്രതിപക്ഷനേതാവ് പറയുന്നുണ്ട്, ഇതിലൊരു വശം കള്ളപ്പണം വെളിപ്പിക്കലിന്‍റേത് കൂടിയാണെന്ന്. പിന്നീട് മാത്യു കുഴല്‍നാടന്‍ ഈ വിഷയം ഏറ്റെടുത്തപ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ജിഎസ്ടി അടച്ചോ എന്നതിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഇന്ന് വീണ്ടും പ്രതിപക്ഷനേതാവ് പഴയപോയ്ന്‍റ് പൊടി തട്ടി. ഒപ്പം ഒന്നു കൂടി ചേര്‍ത്തു..മാസപ്പടിയുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നിട്ട് ബാക്കി പറയാം എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ലൈന്‍. ഇതില്‍ യാഥാര്‍ഥ്യമെന്താണ് ? നടന്നത് കള്ളപണഇടപാടോ ? ഇടപാട് നിയമപരമാക്കാന്‍ പേരിന് ഉണ്ടാക്കിയ കരാറായിരുന്നോ വീണവിജയന്‍റെ കമ്പനിയും സിഎംആറലും തമ്മിലുണ്ടായിരുന്നത് ? ഇത് ഇ.ഡി. അന്വേഷിച്ചോ ? ഇങ്ങനെയൊരു ചോദ്യം പ്രതിപക്ഷം ഇപ്പോള്‍ ഉയര്‍ത്തുന്നതിന് അടിസ്ഥാനമെന്ത് ? 

counter point on vd satheesan reaction

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.