Counter_Point

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ നികുതി കണക്ക് വ്യക്തമല്ലെന്ന് വീണ്ടും കുഴല്‍നാടന്‍. കരിമണല്‍ കമ്പനിയില്‍ നിന്ന് വീണാ വിജന്‍  കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ആനുപാതികമായ തുക ജിഎസ്ടിയായി അടച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ അഞ്ച് മാസം വൈകി മാത്രം ജിഎസ്ടി രജിസ്ട്രേഷന്‍ നടത്തിയ വീണാ വിജയന്‍ അതുവരെ കിട്ടിയ പണത്തിന് നികുതി അടച്ചോ എന്ന മറുചോദ്യവുമായി കുഴല്‍നാടന്‍ ഇന്ന് രംഗത്തെത്തി. ജിഎസ്ടി ആക്ട് വരുന്നതിന് മുന്‍പ് എന്തുചെയ്തുവെന്ന് സംസ്ഥാന ധനവകുപ്പിനോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് ധനമന്ത്രി. കോണ്‍ഗ്രസ് സിപിഎം വാദപ്രതിവാദം തുടരുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യമുണ്ട്. എന്ത് സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് കരിമണല്‍ കമ്പനി പണം നല്‍കിയത് നികുതി അടച്ചാല്‍ കൈക്കൂലി അങ്ങനെ അല്ലാതാകുമോ?

 

counter popint on mathew kuzhalnadan reaction

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.