cp1
പൊതുപ്രവര്‍ത്തനത്തില്‍ തുടരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍  മാത്യുകുഴല്‍ നാടന്‍ ഇനി മിനിമം ഒറ്റത്തവണയെങ്കിലും മുഖ്യമന്ത്രിയോടും വീണാ വിജയനോടും മാപ്പുപറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. മാത്യുവിന് അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രമെന്നും ചികില്‍സവേണമെന്നും അതിന് ഡി.വൈ.എഫ്.ഐ പണം തരാമെന്നും എഎ റഹീം. ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും വിശദമായി പ്രതികരിക്കാമെന്നും മാത്യു. കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപറ്റിയ പണത്തിന് വീണയും അവരുടെ കമ്പനിയും ജി.എസ്.ടി അടച്ചിരുന്നു എന്ന സര്‍ക്കാര്‍ അറയിപ്പ് , വാര്‍ത്തയായി പുറത്തുവന്നതിന്‍റെ രണ്ടാം ദിനത്തിലെ പ്രതികരണമാണിവ. നികുതി അടച്ചെന്ന് സര്‍ക്കാര്‍ പറയുന്നതോടെ മാസപ്പടി വിവാദവും ആരോപണവും പൊളിഞ്ഞോ ? ആദായ നികുതി തര്‍ക്കപരിഹാര ബോര്‍ഡിന്‍റെ ഉത്തരവിലെ ഉള്ളടക്കം ഇല്ലാതായോ ? ഇനി മാത്യുവിന്‍റെ മാപ്പാണോ ഈ വിഷയത്തില്‍ സംഭവിക്കേണ്ട ഉചിതകാര്യം ?...