കരിമണല്‍ കമ്പനി സി.എം.ആര്‍.എലുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി ധനമന്ത്രി 2 മാസത്തിന് ശേഷം, മാത്യുകുഴല്‍ നാടന്‍ അയച്ച കത്തിന് മറുപടി നല്‍കി. എത്രനികുതി അടച്ചു ? എപ്പോള്‍ അടച്ചു. ? ഈ ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. പക്ഷേ സര്‍ക്കാര്‍ അത് വ്യക്തമാക്കുന്നില്ല. എന്തായിരുന്നു സിഎംആര്‍എല്‍ എന്ന കമ്പനിക്ക് വീണാവിജയന്‍റെ കമ്പനി നല്‍കിയ ആ സേവനം എന്ന ലളിതവും അടിസ്ഥാന പരവുമായ ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ കിടക്കുന്നു. പ്രശ്നം ഇവിടം കൊണ്ട് തീരുന്നില്ല, വിശദമായി പ്രതികരിക്കാം എന്ന് കുഴല്‍നാടന്‍. ഈ പ്രശ്നം എവിടം കൊണ്ടാണ് തീരുക ? തീരേണ്ടത് ?