മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും പുതിയ വള്ളിക്കെട്ടായി എച്ച്.ഡി.ദേവഗൗഡയുടെ വാക്കുകള്‍. ജെഡിഎസ് ബി.ജെ.പിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടു. അദ്ദേഹമതില്‍ യോജിച്ചു. ജെഡിഎസ് സംസ്ഥാന മന്ത്രിമാരോടടക്കം ഈ വിഷയം ചര്‍ച്ച ചെയ്തെന്നും ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞുവയ്ക്കുകയാണ് ദേവഗൗഡ. ബി.ജെ.പി– പിണറായി അവിഹിത ബന്ധത്തിന് തെളിവാണിതെന്ന് കാട്ടി പ്രതിപക്ഷം വാളെടുത്തതിന് തൊട്ടു പിന്നാലെ പിണറായിയുടെ മറുപടിയെത്തി. ദേവഗൗഡ പറഞ്ഞത് അസംബന്ധം, ഇല്ലാത്തത്, തിരുത്തണം, അതാണ് മര്യാദ...മുഖ്യമന്ത്രി പ്രതികരിച്ചു. യെച്ചൂരിയും എം.വി.ഗോവിന്ദനും അടക്കം പാര്‍ട്ടി ഒറ്റക്കെട്ടായി പിണറായി പിന്തുണച്ചു. കേളത്തിലെ ജെഡിഎസ് നേതൃത്വവും സ്വന്തം നേതാവിനെ തള്ളി. ദേവഗൗഡയ്ക്ക് പ്രായാധിക്യം മൂലം പിഴവ് സംഭവിച്ചതാകുമെന്ന് പറഞ്ഞ് മാത്യു ടി തോമസ് അടക്കമുള്ളവര്‍ തടിത്തപ്പി. ഗൗഡയുടെ വാക്കിലും അതിനുള്ള മറുപടികളിലും വ്യക്തമാകുന്നത് എന്താണ് ? വ്യക്തത വരേണ്ടത് എന്തൊക്കെ ?..പിണറായി അറിഞ്ഞതോ, അതോ ഗൗഡ നുണപറഞ്ഞതോ ?
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ