Counter-Point

ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള പ്രൗഢസംവാദങ്ങളുമായാണ് മനോരമ ന്യൂസ് കോൺക്ലേവ്  2023ന് സമാപനമായത്. കോണ്‍ക്ലേവ് ഉയർത്തിയ വികസന സന്ദേശത്തെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഉദ്ഘാടനം ചെയ്തത്്. കോണ്‍ക്ലേവില്‍ ഉയര്‍ന്ന വൈവിധ്യമാര്‍ന്ന ചര്‍ച്ചകളില്‍ രാഷ്ട്രീയപ്രാധാന്യമേറെയുള്ള ഒരു ഭാഗമാണ് നമ്മള്‍ ഇന്ന് കൗണ്ടര്‍ പോയിന്‍റില്‍ ചര്‍ച്ചചെയ്യുന്നത്. നമ്മുടെ രാഷ്ട്രീയരംഗത്ത്, ഭരണതലങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം. വനിതാസംവരണമടക്കം ചൂടേറിയ ചര്‍ച്ചയായി. അര്‍ഹമായ പരിഗണന സ്ത്രീകള്‍ക്ക് നല്‍കാനാവാത്തത് ഒരു തെറ്റ് തന്നെയാണെന്നും അത് തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നത് ഇന്നത്തെ കാലത്ത് ഒഴിവാക്കാനാവാത്ത ഒരു കാര്യമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. വനിതാസംവരണം നടപ്പാക്കാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ലെന്നും ബിജെപിയുടെ ആത്മാര്‍ഥനിലപാട് ബില്ലിലെ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും എന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറയുന്നു... വനിതാസംവരണം ഉടനൊന്നും പ്രാബല്യത്തില്‍ വരാന്‍ പോവുന്നില്ല എന്നിരിക്കെ കൗണ്ടര്‍പോയിന്‍റ് ചര്‍ച്ചചെയ്യുന്നു..  സംവരണനിയമമില്ലെങ്കില്‍ സ്ത്രീകളെ പരിഗണിക്കില്ലേ?? 

counter point on manorama news conclave 2023

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.