കപ്പല്‍ സ്വീകരണച്ചടങ്ങിനൊരുങ്ങിയ വിഴിഞ്ഞത്ത് ഇന്ന് സിപിഎമ്മിന്‍റെ ആഘോഷ പ്രകടനം. തുറമുഖത്തിന് പ്രതീകാത്മകമായി ഉമ്മന്‍ചാണ്ടിയുടെ പേരിട്ട് കോണ്‍ഗ്രസും. ഇതാരുടെ നേട്ടം. ഒട്ടേറെ തല്ലും തടയും സമരവിവാദച്ചൂടും കണ്ടം വിഴിഞ്ഞം തീരത്ത് പുതിയ പോര് അതിലാണ് .. ! ക്രെഡിറ്റാര്‍ക്ക് . ഉമ്മന്‍ചാണ്ടിയെന്ന ഒറ്റ മനുഷ്യന്‍റെ ഇച്ഛാശക്തിയും അതുവഴി യുഡിഎഫ് നേട്ടവുമെന്ന് വിഡി സതീശന്‍, ചെന്നത്തല തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. അല്ല, നായനാരും പിന്നെ വിഎസുമാണ് തുറമുഖത്തിന്റെ ശില്‍പികളെന്നും ഇടത് സര്‍ക്കാരിന്‍റെ കുഞ്ഞാണിതെന്നും മറുപടി. മുഖ്യമന്ത്രി മുതല്‍ എം.വിഗോവിന്ദനും, ഇ.പിയും അടക്കം നേതാക്കള്‍ ഈ അഭിപ്രായവുമായി രംഗത്ത്. ഇതിനിടയ്ക്ക് അമര്‍ഷവും അതൃപ്തിയും അമരാതെ ലത്തീന്‍ രൂപത. സഭ ഒപ്പമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്നും ആക്ഷേപം. പ്രധാനം ചോദ്യം, വിഴിഞ്ഞം ആരുടെ കുഞ്ഞ് ? വിഴിഞ്ഞത്തിനറപ്പുറം നമ്മുടെ കണ്‍മുന്നില്‍ കാണുന്ന വന്‍ വികസനങ്ങള്‍ക്ക് ആരുടെ മേല്‍വിലാസം.. ?
counter point on vizhinjam port
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.