Counter-Point

ലോകത്ത് ഒരു സമാധാനക്കേട് ഉണ്ടാകുമ്പോള്‍, അസ്വാരസ്യമോ യുദ്ധമോ ഉണ്ടാകുമ്പോള്‍... നമ്മെ നേരിട്ട് ബാധിക്കില്ലെങ്കിലും നമ്മള്‍ നിലപാട് സ്വീകരിക്കും. പൊതുവായി സമാധാനത്തിനും മാനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടിയും നിലകൊള്ളും.  ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയ്ക്കും അത്തരം ചരിത്രമുണ്ട്, നിലപാടുമുണ്ട്. ഇവിടെയിപ്പോള്‍ പതിറ്റാണ്ടുകളുടെ പശ്ചാതലമുള്ള ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്നത്തില്‍ നിരാലംബരയാ 2000ത്തില്‍ പരം മനുഷ്യജീവന്‍ ഇതിനകം പൊലി‍ഞ്ഞ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ വഴിമാറി, അത് തുടരുന്നു, അവിടെ ലോകത്തെന്ന പോലെ നമ്മുടെ രാജ്യത്തും നിലപാട് തര്‍ക്കം. ഹമാസിന്‍റേത് ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. ഇസ്രയേലിന് സര്‍ക്കാരിന്‍റെ സമ്പൂര്‍ണപിന്തുണ. ആ നിലപാട് ദൗര്‍ഭാഗരമെന്ന് പറഞ്ഞ സിപിഎമ്മിനുള്ളിലും അഭിപ്രായ ഭിന്നതകാണുന്നു. ഹമാസ് ഭീകരര്‍ എന്ന്  വിശേഷിപ്പിച്ചതിനെ പറ്റി കെ.കെ ശൈലജയോട് തന്നെ ചോദിക്കണമെന്ന് ഇന്ന് മുഖ്യമന്ത്രി. ഒരു നിലപാടെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ ഫലസ്തീനൊപ്പം പൂര്‍ണമായി നിന്ന ചെന്നിത്തലയെ ചില എം.പിമാര്‍ എതിര്‍ക്കുന്നു... ഇവിടെ നിലപാടില്‍ വ്യക്തതയാര്‍ക്ക്  ? എന്തുകൊണ്ട് ?

 

counter point on isreal palastine conflict

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ