Counter-Point

ഇന്ന് ഒരു കാട്ടുകൊമ്പന്‍, കണ്ണൂരിലെ ഒരു ടൗണ്‍ ഒന്നാകെ വിറപ്പിച്ചു. ആനയൊന്നും ചെയ്തില്ല, ആരെയും ആക്രമിച്ചില്ല. പക്ഷേ കാട്ടില്‍ നിന്ന് 15 കിലോമീറ്ററെങ്കിലും അകലെ, അപ്രതീക്ഷിതമായ സ്ഥലത്ത് വന്നുപെട്ട കൊമ്പന്‍ ഇപ്പോഴും കാടുകയറാതെ നാട്ടില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് കേരളത്തിന് ഇത്തരം വാര്‍ത്തകള്‍ പുതുമയൊന്നുമല്ല. അതിപ്രശസ്തനായ അരിക്കൊമ്പന്‍ മുതല്‍ ഇനിയും പേരായിട്ടില്ലാത്ത ഉളിക്കലെ കൊമ്പന്‍ വരെ ഏതു നേരം വേണമെങ്കിലും ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. മറ്റൊരു വശത്ത് കാട്ടുപന്നികളുടെ കടന്നുകയറ്റം നേരിടാന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ കര്‍ഷകര്‍ തീര്‍ക്കുന്ന വൈദ്യുതക്കെണികളില്‍ കുടുങ്ങി മനുഷ്യര്‍ തന്നെ മരിച്ചു വീണുകൊണ്ടേയിരിക്കുന്നുമുണ്ട്. കൂടുതല്‍ സംഭവങ്ങളുണ്ടായത് പാലക്കാട്ടാണ്. എന്താണ് പരിഹാരം, ഈ അവസ്ഥയെക്കുറിച്ച് നമ്മുടെ സര്‍ക്കാര്‍ ഗൗരവത്തില്‍ ചിന്തിക്കുന്നുണ്ടോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കാണുന്നുണ്ടോ നാടിന്റെ ഭീതി? 

counter point on wild animals attack

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ