കരുവന്നൂരിലെ കോടികളുടെ തട്ടിപ്പില്‍ ഇ.ഡി. അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തുമ്പോള്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് സര്‍ക്കാരും പാര്‍ട്ടിയും. പാര്‍ട്ടി നേതാക്കളെ ഇ.ഡി. വേട്ടയാടുകയാണെന്നും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് മല്‍സരിക്കാന്‍ കളമൊരുക്കുകയാണ് ഇ.ഡി. എന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്ന് ആരോപിച്ചത്. എന്നാല്‍, ആകെ മുങ്ങും എന്ന് മനസ്സിലായപ്പോള്‍ സിപിഎം വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ മറുപടി. കരുവന്നൂരിൽ ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്ന് ആർക്കും പറയാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് പറയുന്നു. അതേസമയം, കരുവന്നൂർ മുതലെടുത്ത് തൃശൂർ പിടിക്കാമെന്ന് ബിജെപി കരുതേണ്ടന്നും മുരളീധരന്‍ അടിവരയിടുന്നു.. കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു. കരുവന്നൂരില്‍ ഇ.ഡിയുടെ ലക്ഷ്യമെന്ത്?