കരുവന്നൂർ കള്ളപ്പണയിടപാടിൽ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ ഇന്ന് ഇ.ഡിക്ക് മുമ്പിലിരുന്നത് മണിക്കൂറുകള്‍. ചോദിച്ചതിനൊന്നും കണ്ണന്‍ കൃത്യം മറുപടി പറയുന്നില്ലെന്നും നിസഹരണ നിലപാടിലായിരുന്നെന്നും ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ചെന്നും ഇഡി. എല്ലാം നിഷേധിച്ച് കണ്ണന്‍. സൗഹാര്‍ദപരമായ ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായത് എന്നും പ്രതികരണം. ഇ.ഡി. കാണും മുന്‍പ് മുഖ്യമന്ത്രിയുമായി കണ്ണന്‍ കൂടിക്കാഴ്ച നടത്തി. കണ്ണന്‍റെ കാര്യത്തിലും തുടര്‍ന്നും ഇ.ഡിയുടെ ഈ കേസിലെ പോക്ക് എങ്ങനെ, എങ്ങോട്ട് ? നിരീക്ഷണത്തില്‍ ആരൊക്കെ ? ഉന്നതരോ ? പൊലീസുകാരുടെ പങ്ക് എവിടെ വരെ ?