
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ രണ്ടുദിവസങ്ങളാണ് കടന്നുപോയത്. ഹൈദരാബാദിൽ നടന്ന പ്രവര്‍ത്തകസമിതി യോഗം, വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിക്കാനുള്ള തന്ത്രങ്ങളും തയാറെടുപ്പുകളുമാണ് ചര്‍ച്ച ചെയ്തത്. പരാജയങ്ങളില്‍നിന്നുള്ള പാഠങ്ങളും, ഭാരത് ജോഡോ യാത്ര നല്‍കിയ തിരിച്ചറിവുകളും തങ്ങളുടെ കരുത്ത് കൂട്ടിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഒപ്പം, ഇന്ത്യ മുന്നണിയെന്ന കൂട്ടായ്മയുടെ ശക്തിയും. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ തുടരുമ്പോഴും കൂടുതല്‍ ജനകീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കോണ്‍ഗ്രസ്. പുതിയ മാറ്റങ്ങള്‍, പുതിയ തന്ത്രങ്ങള്‍ എന്ത് ഫലം കൊണ്ടുവരും? കാണാം കൗണ്ടര്‍ പോയിന്‍റ് ..