
ഈ നവംബറില്‍ രണ്ടാം പിണറായി സര്‍ക്കാരിന് രണ്ടര വര്‍ഷമാകും. മന്ത്രിസഭയില്‍ മുന്‍ധാരണപ്രകാരമുള്ള അഴിച്ചുപണിയുടെ നേരം കൂടിയാണത്. ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറുമ്പോള്‍.. കേരളാകോണ്‍ഗ്രസ് (ബി)യുടെ മന്ത്രിയായി ഗണേഷ് കുമാര്‍ വരേണ്ടതാണ്. അതാണ് ധാരണ. പക്ഷേ സോളാറില്‍ ഉമ്മന്‍ചാണ്ടിയെ പീഡനാരോപണത്തില്‍ കുരുക്കാന്‍ ചതിയുടെ ചരടുവലിച്ചത് ഗണേഷാണെന്ന് സിബിഐ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു. ഗൂഢാലോചന നടന്നെന്ന് സിപിഎമ്മും സമ്മതിക്കുന്നു. ഗണേഷിന്‍റെ കാര്യത്തില്‍ സിപിഎമ്മില്‍ രണ്ടഭിപ്രായമുണ്ടെന്നാണ് വിവരം. പക്ഷേ, ഗണേഷിനെ പരിഗണിക്കാതിരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇന്ന് വ്യക്തമാക്കുന്നു. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. ഇവിടെ സിപിഎമ്മിന് മുന്‍ധാരണയോ പ്രതിച്ഛായയോ പ്രസക്തമാവുക ? ഈ അഴിച്ചുപണിയില്‍ സിപിഎം മന്ത്രിമാര്‍ ചിലരും മാറും എന്നത് അഭ്യൂഹം മാത്രമോ ?