Counter-Point
എവിടെ വിദ്യ? വി.മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച് പ്രതി കെ വിദ്യ ഇപ്പോഴും കാണാമറയത്ത്. ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കേരളത്തോട് പറഞ്ഞിട്ട് ദിവസം നാലാകുന്നു. വിദ്യയുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്നാണ് പൊലിസ് പറയുത്. ആൾമാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവിനെയും ആഴ്ച രണ്ടായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. ഭരണകക്ഷികളുടെ കുട്ടിനേതാക്കളെ പോലും ഇത്ര പേടിയാണോ കേരള പൊലിസിന് കുട്ടി സഖാക്കളുടെ മുന്നിൽ മുട്ടിടിക്കുന്ന ഈ പോലിസാണ് രാജ്യത്തെ ഏറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി അഭിമാനിക്കുന്നത്. കേരളത്തിലെ നിയമം വിദ്യയുടെയും വിശാഖിന്റെയും വഴിക്കാണോ പോകുന്നത്?