പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥയാണോ പ്രശ്നം? ആരോപണത്തില്‍ അടിസ്ഥാനമുണ്ടോ?

cp
SHARE

കേരളം ഇന്നു രണ്ടു സുപ്രധാന തുടക്കങ്ങള്‍ കുറിച്ചു. ഐ.എ.ക്യാമറകള്‍ യഥാര്‍ഥ ദൗത്യം തുടങ്ങി. കെ–ഫോണ്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വലിയ മാറ്റമെന്നു ഭരണപക്ഷം അഴിമതി മാത്രമെന്നു പ്രതിപക്ഷം. കെ–ഫോണ്‍ ഉദ്ഘാടന ച്ചടങ്ങില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ അതിനിശിതമായ വിമര്‍ശനവും ഉയര്‍ത്തി. പ്രതിപക്ഷനേതാവ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ വാരിവിതറുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്‍റേത് പരിതാപകരമായ മാനസികാവസ്ഥയാണെന്നും മുഖ്യമന്ത്രി.  ക്യാമറകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി.  ആദ്യദിനം നിയമലംഘനങ്ങളില്‍ കുറവെന്നാണ് എ.ഐ. ക്യാമറ റിപ്പോര്‍ട്ട്. 5 മണിവരെ 28000ല്‍ പരം നിയമലംഘനങ്ങളാണ് കണ്ടെത്തിയതെങ്കില്‍ ഇന്നലെ അത് 1.93 ലക്ഷം നിയമലംഘനങ്ങളായിരുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥയാണോ കേരളത്തിന്റെ പ്രശ്നം

MORE IN COUNTER POINT
SHOW MORE