ക്യാമറക്കാര്യത്തില്‍ ആശങ്ക തീർത്തോ?; ആരോപണങ്ങൾക്ക് മറുപടിയായോ?

Counter-Point
SHARE

692 ക്യാമറകള്‍. അതും നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ശേഷിയുള്ളത്, സംസ്ഥാനത്ത് റോഡുകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ആ കാമറകള്‍ പകര്‍ത്തുന്ന നിയമ ലംഘനങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ പിഴ ഈടാക്കിത്തുടങ്ങും.  ഇരുചക്ര വാഹനങ്ങളില്‍ മൂന്നമത്തെ ആളായി 12 വയസിന് താഴെയുള്ള കുട്ടിയാത്രപോയാല്‍ തല്‍ക്കാലം പിഴ ഈടാക്കില്ലെന്ന കാര്യത്തിലടക്കം ചില വ്യക്തത സര്‍ക്കാര്‍ ഇന്ന് തന്നു. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായോ ? കുട്ടിക്കുള്ള താല്‍കാലിക ഇളവിന്‍റ ആയുസെത്ര ?  പിഴചുമത്തുമ്പോള്‍ തെറ്റുപറ്റുമെന്ന് മന്ത്രിക്കുറപ്പുണ്ട്, പരാതിക്ക് അപ്പീല്‍ സംവിധാനമൊരുക്കി, നല്ലത്.. എന്നാല്‍ ‘നമുക്കൊന്നിച്ച് തിരുത്തിപ്പോകേണ്ടിവരും ’ എന്ന ഒരു പദ്ധതി പ്രാവര്‍ത്തികമാകുന്നതിന്‍റെ തലേന്ന് വകുപ്പ് മന്ത്രി പറയുന്നത് എന്തിന്‍റെ അടയാളമാണ് ? കാര്യക്ഷമതയുടെ സാക്ഷ്യമാണോ ? വിഐപികള്‍ക്ക് ഇളവില്ലെന്ന വാക്ക് എത്ര വിശ്വസിക്കണം ജനം ? പിഴത്തുകയില്‍, സ്വകാര്യതയില്‍ എല്ലാം ജനത്തിന്‍റെ ആശങ്ക തീര്‍ത്തോ സര്‍ക്കാര്‍ ? അവസാനമെങ്കിലും, പ്രധാപ്പെട്ടൊരു ചോദ്യം.. അഴിമതി ആരോപണമാണ് .. ഉത്തരം പറഞ്ഞോ സര്‍ക്കാരും മുഖ്യമന്ത്രിയും ? ഉന്നയിച്ച ആരോപണത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ  പ്രതിപക്ഷം? 

MORE IN COUNTER POINT
SHOW MORE