അഴിമതിക്കെതിരെ ‘ഡയലോഗടി’ മാത്രമോ? ശമ്പളമുള്ള സസ്പെന്‍ഷനോ ശിക്ഷ ?

counter point
SHARE

ഓരോ ഫയലില്‍ ഓരോ ജീവിതമുണ്ടെന്ന് 2016 ല്‍ ഇന്നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ച മുഖ്യമന്ത്രി, വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് മൂന്ന് കാര്യങ്ങള്‍ പറയുന്നു. ഒന്ന്.. എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് നേടിയ ചിലര്‍ ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസിലുണ്ട്. രണ്ട്.. ഫയല്‍ നീക്കത്തില്‍ ഇപ്പോഴും വേഗം പോര.. മൂന്ന്.. അഴിമതി നടത്തി എല്ലാക്കാലവും രക്ഷപ്പെടാനാകില്ല.. ഇന്നലെ, കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ പാലക്കാട് പാലക്കയം മുന്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷിനെ ഉദ്ദരിച്ചാണ് മുഖ്യമന്ത്രി ഈ പറഞ്ഞതത്രയും. പക്ഷേ, അഴിമതിക്കെതിരായ ഈ സംസാരങ്ങള്‍ പ്രവര്‍ത്തിയില്‍ കാണുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. വിജിലന്‍സെടുത്ത കൈക്കൂലികേസില്‍ ഏഴു വര്‍ഷത്തിനിടക്ക്  2019 ഉദ്യോഗസ്ഥര്‍ കുടുങ്ങിയപ്പോള്‍ നടപടിയുണ്ടായത് 7 പേര്‍ക്കെതിരെ മാത്രമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭാ സാമാജികര്‍ക്ക് നല്‍കിയ കണക്ക്. ഇത്രമേല്‍ കിമ്പളം പ്രിയം ഇപ്പോഴും കേരളത്തില്‍ ബാക്കിയാകുന്നെങ്കില്‍ ആരാണ് ഉത്തരം പറയേണ്ടത് ?

Counter Point On The Chief Minister's Statement

MORE IN COUNTER POINT
SHOW MORE