Counter-Point
കർണാടകയിൽ നിന്ന് മുഖ്യമന്ത്രി പദമോഹവുമായി ഡൽഹിയിലെത്തിയ സിദ്ദരാമയ്യയും ഡികെ ശിവകുമാറിനെയും അർധരാത്രിയിൽ നീണ്ട ചർച്ച പുലർച്ച വരെ സമാധാനിപ്പിച്ച് സമവായത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് എത്തിച്ചത്. സിദ്ദരാമയ്യ മുഖ്യമന്ത്രിയും ഡികെ ഉപമുഖ്യമന്ത്രിയുമാകും. മുഖ്യമന്ത്രിപദം പങ്കുവെക്കുന്ന പ്രശ്നമേ ഇല്ലന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതാത് സമയങ്ങളിൽ ഉചിതമായ തീരുമാനം എടുക്കാമലോ എന്ന കൂടി പറഞ്ഞുവെക്കുന്നുണ്ട്. പ്രധാന വകുപ്പുകൾ ഡികെയ്ക്ക് നൽകുമെന്നും പറഞ്ഞു. ഇതുക്കൊണ്ട് കർണാടകയിലെ അധികാരത്തർക്കം തീരുമോ? ഇന്നലെ വരെ പോരാടി നിന്ന നേതാക്കൾ ഇനി ഒന്നിച്ച് നിന്ന് ഭരണം മുന്നോട്ട് കൊണ്ടുപോകുമോ? അതോ ഇനിയും തർക്കത്തിന്റെ ദിനങ്ങളായിരിക്കുമോ കർണാടകയ്ക്ക്.