പേടിച്ചോടുന്ന പൊലീസോ?; ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് ഒന്നും പറയാനില്ലേ?

CP
SHARE

‘‘കർണാടക തിരഞ്ഞെടുപ്പ്ഫലം വരുന്നതോടെ ഡോ.വന്ദനദാസിനെ എല്ലാവരും മറക്കും’’. അവരുടെ സുഹൃത്തുക്കൾ മാധ്യമങ്ങൾക്കുമുന്നിൽ പ്രകടിപ്പിച്ച ആശങ്കയാണിത്. എന്നാൽ ഡോ. വന്ദനയക്ക് നേരിടേണ്ടിവന്ന അങ്ങേയറ്റം ദാരുണമായ അന്ത്യം അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നതാണോ കേരളത്തിന്? സംവിധാനത്തിന്റെ പരാജയം എന്നാണ് ഹൈക്കോടതി ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. തങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടവർ ആവശ്യം വന്നപ്പോൾ ഓടിയൊളിക്കുകയായിരുന്നുവെന്നും എന്ത് തരത്തിലുള്ള പരിശീലനമാണ് കേരളത്തിലെ പൊലീസുകാർക്ക് കിട്ടുന്നത് എന്നുമുള്ള സംശയമാണ് ‍ഡോക്ടർമാർ ഉന്നയിച്ചത്. പരിഹാരമുണ്ടാക്കുമെന്ന് പറയുന്ന സർക്കാർ പലതവണ അത് ആവർത്തിക്കുന്നതല്ലാതെ നടപടികളിലേക്ക് പോകുന്നില്ല എന്ന ആശങ്കയും അവർ ഉന്നയിക്കുന്നു. എന്തുകൊണ്ടാണ് ജൂനിയർ ഡോക്ടർമാരുടെ ആശങ്ക അകലാത്തത്? പേടിച്ചോടുന്ന പൊലീസാണോ കേരളത്തിലേത്?

MORE IN COUNTER POINT
SHOW MORE