വിദ്വേഷം ആവിഷ്കാര സ്വാതന്ത്ര്യം ആകുന്നത് എങ്ങനെ? പ്രതിരോധം വേണ്ടേ?

Counter
SHARE

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവും വര്‍ഗീയ ദ്രുവീകരണവുമാണ് സുദീപ്തോ സെന്‍ സംവിധാനം ചെയ്ത, ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ കേരളാ സ്റ്റോറി എന്ന സിനിമയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ശ്രമങ്ങളെ നാട് ഒറ്റപ്പെടുത്തമെന്നും നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി. സിനിമ വിലക്കണമെന്ന് വിഡി.സതീശന്‍, പികെ.കുഞ്ഞാലിക്കുട്ടി അടക്കം പ്രതിപക്ഷനേതാക്കള്‍. ഡി.വൈ.എഫ്.ഐ,യൂത്ത് ലീഗ് തുടങ്ങി യുവജന സംഘടനകള്‍.കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരടക്കം മതനേതാക്കളും ഈ സിനിമക്കെതിരെ രംഗത്ത്. അതേ, സമയം കേരള സ്റ്റോറീസില്‍ പറയുന്ന ഐസ് റീക്രൂട്ട്മെന്‍റ്കഥയും കണക്കും മറ്റു വിമര്‍ശനവിധേയ ഉള്ളടക്കവുമെല്ലാം ആവിഷ്കാര സ്വാതന്ത്ര്യമായി കണ്ടാല്‍ മതിയെന്ന്  ബിജെപി. ഇരട്ടത്താപ്പും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടിന് പിന്നിലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൗണ്ടര്‍ പോയ്ന്‍റ് പരിശോധിക്കുന്നു.. ? കേരളാ സ്റ്റോറി ആരുടെ സ്റ്റോറി ? എന്താണ് മറുപടി ?

MORE IN COUNTER POINT
SHOW MORE