മാമുക്കോയയെ കാണാനെത്തിയത് ചുരുക്കംപേര്‍; അര്‍ഹിച്ച യാത്രയയപ്പ് നല്‍കിയോ?

respect-given-by-cinema-world-to-mammmmukoya
SHARE

നമ്മെയൊക്കെ ഒരുപാട് ചിരിപ്പിച്ച രണ്ട് സിനിമാക്കാര്‍ ദിവസങ്ങളുടെ ഇടവേളയില്‍ നമ്മെ ദുഖിപ്പിച്ച് കടന്നുപോയി. ഇന്നസെന്റിന് പിന്നാലെ മാമുക്കോയ. ഇന്നസെന്റിന് കിട്ടിയ ആദരം അന്ത്യയാത്രയില്‍ മാമുക്കോയയ്ക്ക് കിട്ടിയോ? ഒരു വ്യക്തിക്ക് കിട്ടുന്നത് അതേപോലെ മറ്റൊരാള്‍ക്ക് വേണം എന്ന് വാശിപിടിക്കേണ്ടതില്ല. പക്ഷെ അര്‍ഹിക്കുന്നത് കൊടുത്തോ എന്നതാണ് ചോദ്യം. ഇല്ലെന്ന് കോഴിക്കോട്ട് മാമുക്കോയയ്ക്ക് വികാരനിര്‍ഭരമായി യാത്രയയപ്പ് നല്‍കിയവര്‍ പറയുന്നു. അര്‍ഹിക്കുന്നത് കിട്ടണമെങ്കില്‍ മാമുക്കോയ കൊച്ചിയിലേക്ക് ടാക്സി വിളിച്ചുപോയി  മരിക്കണമായിരുന്നു എന്നാണ് സംവിധായകന്‍ വി.എം.വിനു പറഞ്ഞത്. ചോദ്യമതാണ്, മാമുക്കോയയെ സിനിമക്കാര്‍ മറന്നോ? 

Counter Point about respect given by the cinema world to Mammokoya

MORE IN COUNTER POINT
SHOW MORE