cp
പ്രതിപക്ഷം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാരും. എ.ഐ ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെതിരായ ആരോപണങ്ങളില്‍ വ്യവസായവകുപ്പിന്‍റെ അന്വേഷണം. കെല്‍ട്രോണുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും  വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്തത് മന്ത്രിസഭയെ അറിയിക്കാത്തതില്‍ തെറ്റില്ലെന്നും മന്ത്രിയുടെ വിശദീകരണം. എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടായിരുന്നെങ്കില്‍ എന്തിന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തെന്നും സതീശന്‍. വിജിലന്‍സ് അന്വേഷണം മാത്രം പോരെന്നും സമഗ്ര അന്വഷണമില്ലെെങ്കില്‍ സമരപരിപാടികള്‍ ആലോചിക്കുമെന്നും വി.ഡി.സതീശന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ക്യാമറയ്ക്ക് പിന്നിലാരാണ്?