ഈസ്റ്ററില്‍ കണ്ടത് ഈദിനില്ലേ?; ബിജെപിയുടെ നയമെന്ത്?

Counter-Point-
SHARE

കേരളരാഷ്ട്രീയം ബിജെപിക്ക് അനുകൂലമായി മാറാന്‍പോകുന്നുവെന്നാണ് ആ പാര്‍ട്ടി അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ഇത്തവണത്തെ വരവ്, വന്ദേഭാരതിന്റെ തുടക്കം, യുവം 2023 യുവസംഗമം, അതിനൊക്കെ മുന്നേ നടന്ന ഈസ്റ്റര്‍ നയതന്ത്രം, ബിജെപിയോട് കൂടാന്‍ മടിയില്ലെന്ന ക്രൈസ്തവ സഭ നേതാക്കളില്‍നിന്ന് വന്ന ശബ്ദം അങ്ങനെ പലതും നമ്മള്‍ കാണുകയാണല്ലോ.  ഇന്നിതാ യുഡിഎഫില്‍നിന്നും കേരള കോണ്‍ഗ്രസില്‍നിന്നും അടര്‍ന്ന് മാറി ജോണി നെല്ലൂര്‍ ഒരു പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നു. ആരോടും അടുക്കാന്‍ തയാറെന്നാണ് നിലപാടെങ്കിലും പ്രതീക്ഷ വയ്ക്കുന്നത് ബിജെപി. അപ്പോള്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ കുടുംബങ്ങളെ കണ്ട ബിജെപി ആ നയമെന്താണ് ഈ ഈദ് ദിനത്തില്‍ തുടരാത്തത്? സബ് കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നുപറയുന്ന ബിജെപി ഈ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ എടുക്കുന്ന നിലപാടെന്താണ്? 

MORE IN COUNTER POINT
SHOW MORE