രാഹുലിന്റെ ചോദ്യങ്ങൾക്ക് ഉത്തരമായോ ?; പിന്തുണയിൽ ആത്മാർഥതയുണ്ടോ?

CP
SHARE

അദാനി എന്ന് കേട്ടാല്‍ എന്തിന് വെപ്രാളം ? അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കാതെ പോകില്ല.. തുടങ്ങി.. രാജ്ഘട്ടില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിക്കുന്ന കൂട്ടത്തില്‍  ഒരാഹ്വാനം കൂടി നടത്തുന്നു പ്രിയങ്ക.. പ്രതിപക്ഷ ഐക്യത്തിന്. രാഹുലിന്‍റെ ഈ പോരാട്ടം അദ്ദേഹത്തിനായല്ല ജനാധിപത്യ ഇന്ത്യയ്ക്കുവേണ്ടി എന്ന് ഓര്‍മിപ്പിക്കുന്നു ഖര്‍ഗെ. പ്രതിപക്ഷത്തിന് ഇന്നലെ നന്ദി പറയുന്നു രാഹുല്‍.. ഇങ്ങനെയിരിക്കെ ഇങ്ങ് കേരളത്തില്‍... കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസുകാര്‍ക്ക് പൊലീസിന്‍റെ ലാത്തി അടി. അതേ ചൊല്ലി അസ്വാരസ്യം. പിന്തുണ രാഹുലിനല്ല.. കേന്ദ്ര നടപടിക്ക് എതിരാണ് എന്ന് ഇന്ന് വ്യക്തത വരുത്തുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്‍റെ ചിന്തയ്ക്ക് കുഴപ്പമുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ്.. രാഹുലിന് പിന്തുണ എവിടെ വരെ എന്നാണ് ഒന്നാമത്തെ ചോദ്യം ? ബിജെപിക്ക് മുന്നില്‍ ഇന്നലെയും രാഹുല്‍ ആവര്‍ത്തിച്ച ചില അദാനി ചോദ്യങ്ങളുണ്ട്... ഇതുവരെയും മറുപടി കിട്ടാത്തത്. അതിനുത്തരമായോ ?

MORE IN COUNTER POINT
SHOW MORE