സഭയിൽ എന്താണ് നടക്കുന്നത്?; സർക്കാരിന് ഉൽസാഹമില്ലേ?

CP
SHARE

ഗുരുതരമായ സംഭവവികാസങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ അതടക്കം ചര്‍ച്ച ചെയ്യേണ്ട കേരളാനിയമസഭ സമാന്തരലോകത്താണോ?  ഇന്നും നിയമസഭ ബഹളത്തില്‍ മുങ്ങി പിന്നീട് ഇന്നത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുമെന്ന ഉറപ്പു പാലിക്കാതെ ഭരണപക്ഷം ഏകപക്ഷീയമായി മുന്നോട്ടു പോകുന്നുവെന്നാരോപിച്ച് പ്രതിപക്ഷം ഇന്നും സഭാനടപടികളോടു സഹകരിച്ചില്ല.  തിരുവനന്തപുരം നഗരത്തില്‍ ലൈംഗികാതിക്രമം നേരിട്ട യുവതിയുടെ പരാതിയില്‍ നടപടിയെടുക്കുന്നതിലുണ്ടായ ഗുരുതരഅലംഭാവം പുറത്തു വന്നതും ഇന്ന്. കോഴിക്കോട് മെഡി.കോളജില്‍ ഐ.സി.യുവില്‍ ലൈംഗികാതിക്രമത്തില്‍ പ്രതി അറസ്റ്റിലായതും ഇന്ന്. ഗുരുതരമായ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സാഹചര്യത്തിലും എന്താണ് നിയമസഭയില്‍ നടക്കുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സഭ നടക്കേണ്ടെന്ന് തീരുമാനിക്കുന്നതാരാണ്?

MORE IN COUNTER POINT
SHOW MORE