ബിജെപിയിലേക്ക് റബര്‍ പാലമിടുകയാണോ? കര്‍ഷകരുടെ വേദന കാണാതെപോകുന്നതാര്?

counter point
SHARE

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്‍റെ കണക്ക് അനുസരിച്ച് ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് കഴിഞ്ഞ വര്‍ഷം നടന്നത് 597 അക്രമങ്ങള്‍, പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരിടേണ്ടിവന്നത് 1198 ആക്രമണങ്ങള്‍. മിക്കതിലും കുറ്റാരോപിതര്‍ തീവ്ര ഹിന്ദുത്വ  സംഘടനകള്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയും സുപ്രീംകോടതിയില്‍ കേസ് നടത്തിയും തെരുവില്‍ സമരം ചെയ്തും മുന്നോട്ട് പോകുന്നതിനിടെയാണ് റബറിന്‍റെ താങ്ങുവില 300 ആക്കിയാല്‍ ബിജെപിക്ക് കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന തലശേരി രൂപതാ ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പാംപ്ലാനിയുടെ പ്രംസംഗം. ഇനിയത് ഇടത് സര്‍ക്കാര്‍ ചെയ്താലും കോണ്‍ഗ്രസ് ചെയ്താലും അവരെ സഹായിക്കുമെന്നും വിശദീകരണം. ആര്‍ച്ച് ബിഷപിന്‍റെ വാക്കുകള്‍ കോണ്‍ഗ്രസും സിപിഎമ്മും തള്ളുന്നു. ബിജെപിയിലേക്കുള്ള റബര്‍ പാലം നിര്‍മിക്കപ്പെടുകയാണോ? കാലങ്ങളായി കര്‍ഷകര്‍ അനുഭവിക്കുന്ന അവഗണനയില്‍ നിന്നും ബുദ്ധിമുട്ടില്‍ നിന്നുമുള്ള സ്വാഭാവിക പ്രതികരണം മാത്രമോ ഇത് ? കൗണ്ടര്‍ പോയിന്‍റ്

MORE IN COUNTER POINT
SHOW MORE