
എന്തിനായിരുന്നു കേരളത്തില്‍ സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധജാഥ? അതിന് മറുപടി ജാഥ തുടങ്ങിയ ഫെബ്രുവരി 20ന് കാസര്‍കോട്ടെ വേദിയില്‍ ജാഥാ നായകനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ നല്‍കിയിട്ടുണ്ട്. 27 ദിവസങ്ങള്‍ക്കിപ്പുറം ഇന്ന് തിരുവന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ജാഥ സമാപിക്കുമ്പോള്‍ സിപിഎമ്മിന് ഉദ്ദേശ്യലക്ഷ്യം നിറവേറ്റാനായോ? പ്രതിരോധിക്കുമെന്ന് പറഞ്ഞത് പ്രതിരോധിച്ചോ? പറഞ്ഞതിനപ്പുറം പാര്‍ട്ടിക്ക് പ്രതിരോധിക്കേണ്ടി വന്നത് എന്തെല്ലാം? ജാഥ തീരുമ്പോള്‍ എന്താണ് കഥ..?