
നിയമസഭ ഇന്നു കണ്ടത് ഇതുവരെ കാണാത്ത കാഴ്ചകള്‍. സംഘര്‍ഷം. കെ.കെ.രമയുടെ കൈയൊടിഞ്ഞു. സനീഷ് ജോസഫ് എം.എല്‍.എ കുഴഞ്ഞു വീണു. തിരുവഞ്ചൂരിനെയും ആക്രമിച്ചെന്ന് പ്രതിപക്ഷം. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സാഹചര്യത്തില്‍ സ്പീക്കറുടെ ഓഫിസ് ഉപരോധിച്ച് അസാധാരണനീക്കം തുടങ്ങിയത് പ്രതിപക്ഷമാണ്. സമരം നേരിടാന്‍ വാച്ച് ആന്റ് വാര്‍ഡും ഭരണപക്ഷവുമെത്തിയതോടെ ഉന്തും തള്ളും സംഘര്‍ഷവും ഒരു വനിതാഎം.എല്‍.എയുടെ കൈയൊടിയുന്നത് വരെയെത്തി. പിന്നെയും തുടര്‍ന്നു വാഗ്‍യുദ്ധം. നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് സ്പീക്കറോടാവശ്യപ്പെട്ട പൊതുമരാത്ത് മന്ത്രി മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായയാള്‍ കുടുംബഅജന്‍ഡ നടപ്പാക്കേണ്ടെന്ന് പ്രതിപക്ഷനേതാവ്. അതിനിടെ ഇടപെടാന്‍ ചട്ടമില്ലാത്ത ചട്ടം വച്ച് മുഖ്യമന്ത്രിയുടെ ബ്രഹ്മപുരം പ്രസ്താവന. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സഭാസംഘര്‍ഷം ആരുടെ അജന്‍ഡ?