നേതാക്കള്‍ അവരുടെ വ്യക്തി താല്‍പര്യവും പ്രതീക്ഷകളും മാറ്റി വച്ച് പാര്‍ട്ടിയുടെ കെട്ട് ഉറപ്പിക്കണം എന്ന് സോണിയ ഗാന്ധി പ്ലീനറിയില്‍. വിരമിക്കലിന്‍റെയും വിശ്രമ ജീവിതത്തിന്‍റെയും സൂചനകൂടി പങ്കുവയ്ക്കുന്നുണ്ട് സോണിയ ഗാന്ധി. അതേസമയം, ബിജെപിയെ എണ്ണിയെണ്ണി എതിര്‍ത്ത് കോണ്‍ഗ്രസ്, 2024 ലേക്ക് പ്രതീക്ഷ പങ്കിട്ട് അധ്യക്ഷന്‍ മല്ലികര്‍ജുന്‍ ഖര്‍ഗെ, അദാനിക്കും മോദിക്കുമെതിരെ തുടരുന്ന വിമര്‍ശനവും ഉയര്‍ത്തുന്ന ചോദ്യങ്ങളും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. എല്ലാത്തിനും അപ്പുറം മൂന്നാം മുന്നണിയെ തള്ളി മതനിരപേക്ഷ– സോഷ്യലിസ്റ്റ് ഐക്യത്തിന് ആഹ്വാനം ചെയ്യുന്നുണ്ട് പ്ലീനറി പാസാക്കിയ രാഷ്ട്രീയ പ്രമേയം. ഇതിനിടയില്‍ പ്ലീനറി സമ്മേളനത്തിനായി കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ തിരഞ്ഞെടുത്തതിനെ ചൊല്ലി തര്‍ക്കവും പരസ്യ വിഴുപ്പലക്കലും കേരള നേതാക്കാളില്‍ നിന്ന് റായ്പൂരില്‍ നമ്മള്‍ കണ്ടു. ഇതാണ് ആകെതുക. ലക്ഷ്യം കണ്ടോ പ്ലീനറി ? സംഘടന ദൗര്‍ബല്യമടക്കം ചര്‍ച്ച ചെയ്യേണ്ടത് ചെയ്തോ ? കേരളത്തല്ല് ഒത്തുതീര്‍ന്നോ അതോ തുടരുമോ?
Counter Point on Congress Plenary Session and dispute between Kerala leaders