Counter-Point
മധ്യവര്‍ഗം ഏറെക്കാലമായി കാത്തിരുന്ന ആശ്വാസമെന്ന് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ വര്‍ഷത്തെ ബജറ്റ്  അവതരിപ്പിച്ചു. ആദായനികുതി പരിഷ്കാരമാണ് ധനമന്ത്രി ഉദ്ദേശിച്ചതെങ്കിലും അതിലെവിടെ ആശ്വാസമെന്നാണ് പ്രതിപക്ഷം തിരിച്ചു ചോദിക്കുന്നത്.  വിശാലമായ പ്രഖ്യാപനങ്ങളും വിലയിരുത്തലും അവകാശവാദങ്ങളുമുള്ള ബജറ്റിനെക്കുറിച്ചുള്ള വിദഗ്ധരുടെ വിശകലനങ്ങളും ഇന്നു മുഴുവന്‍ വന്നു കഴിഞ്ഞതാണ്.  കൗണ്ടര്‍പോയന്റിലെ ഒരു മണിക്കൂറില്‍ അതു കൊണ്ട് തന്നെ മൂന്ന് പ്രധാന പോയന്റുകള്‍ മാത്രമാണ് നമ്മള്‍ പ്രത്യേകമായി പരിശോധിക്കുന്നത്.  ഇളവുകളില്ലാത്ത ആദായനികുതിഘടനയിലേക്കുള്ള നിര്‍ബന്ധിതമാറ്റത്തിന്റെ അടുത്ത ഘട്ടമാണോ ഇന്ന് കണ്ടത്. 2. തൊഴിലുറപ്പ് പദ്ധതിയിലെ വിഹിതം വെട്ടിക്കുറയ്ക്കല്‍ രാഷ്ട്രീയനീക്കമാണോ? 3. കേരളത്തോട് അവഗണനയെന്ന പരാതിയില്‍ വിശദീകരണമുണ്ടോ?