കേന്ദ്ര-സംസ്ഥാന ബന്ധം എങ്ങനെ? ഫെഡറല്‍ അടിത്തറയുടെ കരുത്തെത്ര?

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ നാട്ടുരാജ്യങ്ങളായിരുന്ന ഇന്ത്യന്‍ യൂണിയന്‍ സാമ്രാജ്യത്വത്തോട് പൊരുതി ജയിച്ച് സ്വതന്ത്ര ജനാധിപത്യമതേതര റിപ്പബ്ലിക്കായിട്ട് ഇന്നേയ്ക്ക് 74 വര്‍ഷം. ഭരണഘടനനിലവില്‍ വന്ന് എഴുപത്തിമൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ അധികാരപങ്കിടലും സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധവും ഇതുവരെ കരുത്തുറ്റതായിരുന്നു, അതായിരുന്നു നമ്മുടെ നിലനില്‍പിന്‍റെ അടിസ്ഥാനവും. എന്നാല്‍ ഈ റിപ്പബ്ലിക് ദിനത്തില്‍ ഫെഡറലിസത്തിന്‍റെ അടിത്തറയുടെ ബലത്തെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന ചില കാഴ്ചകള്‍ നാം കണ്ടു. തെലങ്കാനയില്‍ റിപ്പബ്ലിക് ദിന പരേഡ് നടന്നില്ല. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനുംതമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ ഗവര്‍ണര്‍ രാജ്ഭവനില്‍ പതാക ഉയര്‍ത്തി. തമിഴ്നാട്ടില്‍ ഗവര്‍ണറോടുള്ള പോര് പ്രകടമാക്കി തമിഴ്നാട് വാഴ്ക എന്ന് റിപ്പബ്ലിക് ദിന ടാബ്ലോയില്‍ എഴുതിക്കാട്ടി.ന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ സര്‍ക്കാര്‍ അണിനിരത്തി. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു ഫെഡറല്‍ അടിത്തറയുടെ കരുത്തെത്ര