മോദിയുടെ പങ്ക് പറഞ്ഞ ബിബിസി ഡോക്യമെന്ററിയില്‍ വസ്തുതയുണ്ടോ?

Counter-Point-HD
SHARE

ബിബിസിയുടെ ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍ എന്ന ഇക്കഴിഞ്ഞ ചൊവ്വാഴ്ച യുകെയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയെക്കുറിച്ച് നമ്മുടെ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചതാണ് കണ്ടത്. വിശ്വാസ്യതയില്ലാത്ത കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ആശയപ്രചാരണത്തിനുള്ള ആയുധം, വസ്തുതാവിരുദ്ധം, കൊളോണിയല്‍ മനസ് തുറന്നുകാട്ടുന്നത്. ഇത്രയുമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. 2002 ഗുജറാത്ത് കലാപവും അതിലെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്കുമാണ് ഡോക്യുമെന്ററി പ്രതിപാദിക്കുന്നത്. അതിന്റെ വെളിച്ചത്തില്‍ ഇന്ത്യയിലെ മുസ്്ലി ന്യൂനപക്ഷവുമായുള്ള നരേന്ദ്രമോദിയുടെ ബന്ധത്തെക്കുറിച്ചാണ് ഡോക്യുമെന്ററി. കലാപത്തില്‍ മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് വിവരിക്കുന്ന ഡോക്യുമെന്ററി, കലാപത്തെക്കുറിച്ച് ഇതുവരെ പുറത്തുവിടാത്ത ബ്രിട്ടീഷ് സര്‍ക്കാരിന്റെ അന്വേഷണറിപ്പോര്‍ട്ടും ഒപ്പം ചേര്‍ക്കുന്നു. വിവാദത്തോടുള്ള ബിബിസിയുടെ പ്രതികരണം ഇങ്ങനെയാണ്. ആഴത്തില്‍ പഠിച്ച് ചെയ്തതാണ്. ഒരുപാടുപേരെ കേട്ടു. അതേക്കുറിച്ച് മറുപടി പറയാനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചില്ല. നമ്മുടെ ചോദ്യം, ബിബിസി ഡോക്യുമെന്ററിക്ക് പ്രത്യേക ലക്ഷ്യമുണ്ടോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.

MORE IN COUNTER POINT
SHOW MORE