കെ.വി.തോമസിന് ‘പ്രത്യുപകാരം’ ആരുടെ ചെലവില്‍? സിപിഎമ്മിന് മറുപടിയുണ്ടോ?

cp
SHARE

കോണ്‍ഗ്രസിനും വേണ്ട സിപിഎമ്മിനും വേണ്ട എന്ന നിലയിലായി കെ.വി.തോമസിന് എന്ന പറച്ചില്‍ ഒരുപാട്ടായി മാറിയ നേരത്ത് തോമസിന് ഡല്‍ഹിയില്‍ പിണറായി സര്‍ക്കാര്‍ വക പുതു ദൗത്യം. സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി കേരള ഹൗസില്‍ ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനത്തിന് തീരുമാനം. തോമസ് മാഷ് ഹാപ്പിയാണെന്ന് അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ട്. ലോക്സഭയിലേക്ക് മല്‍സരിച്ച് തോറ്റ എ. സമ്പത്ത് മുന്‍പ് ഇരുപത് മാസം ഇതേപദവിയില്‍ ഡല്‍ഹിയില്‍ കഴിഞ്ഞപ്പോ ഏഴേകാല്‍ കോടി ആകെച്ചിലവ്. എന്നിട്ടെന്ത് നേട്ടം എന്ന ചോദ്യത്തിന് ഇന്നും കൃത്യം മറുപടിയായിട്ടില്ല. മാത്രമല്ല, സമ്പത്തിന് ശേഷം ഡല്‍ഹിയില്‍ ഓഫിസര്‍ ഓണ്‍ സപ്െഷ്യല്‌ ഡ്യൂട്ടി തസ്തികയില്‍ നയതന്ത്ര വിദഗ്ധന്‍ വേണുരാജാമണിയുണ്ട്. അദ്ദേഹത്തെ അവിടെ നിലനിര്‍ത്തിക്കൊണ്ടാണ് കെ.വി.തോമസിന്‍റെ കൂടി നിയമനമെന്നറിയുന്നു. കടുത്ത പ്രതിസന്ധി, ഇതുവരെ അനുഭവിക്കാത്തവിധം ഞെരുക്കമെന്ന് ഇക്കൊല്ലം ആദ്യം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തുറന്നുസമ്മതിച്ചത് കേരളത്തിന്‍റ ധനസ്ഥിതിയെക്കുറിച്ചാണ്. അങ്ങനെ ഇരിക്കെ ഇതൊക്കെ ആരുടെ ചെലവില്‍? കടുത്ത വിമര്‍ശനം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സംസ്ഥാനസര്‍ക്കാര്‍ ഈ തീരുമാനമെടുത്തത് എന്തുകൊണ്ട്? 

MORE IN COUNTER POINT
SHOW MORE