അശ്ലീല ചിത്രവും ലഹരിക്കടത്തും, ഭരണത്തണലിൽ സിപിഎം നേതാക്കൾ ചെയ്തു കൂട്ടുന്നത്?

counter-point-jan-14
SHARE

പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണിൽ സിപിഎം നേതാവ് അച്ചടക്ക നടപടി നേരിട്ടത് സഹപ്രവർത്തകരായ സ്ത്രീകളുടെ അടക്കം അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചതിനാണ്. അതേസമയം കഴിഞ്ഞ ദിവസം മറ്റൊരു നേതാവ് നടപടി നേരിട്ടത് ലഹരിക്കടത്തിന് സ്വന്തം വാഹനം വിട്ടുകൊടുത്തതിനാണ്.എറണാകുളത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നു പരാതി, പരാതി കണക്കിലെടുക്കാതെ പോലീസ് എന്ന് ആക്ഷേപം. ഭരണത്തണലിൽ എന്തെല്ലാമാണ് സിപിഎം നേതാക്കൾ ചെയ്തു കൂട്ടുന്നത്. അച്ചടക്ക നടപടികൾ ആവർത്തിക്കുമ്പോഴും ആർക്കും ഭയമില്ലാത്തതെന്തുകൊണ്ട്. തെറ്റുതിരുത്തലിനെ കുറിച്ച് പാര്‍ട്ടി സെക്രട്ടറി ആവർത്തിക്കുമ്പോഴും പാർട്ടി നേതാക്കൾ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോകുന്നതെന്തുകൊണ്ട്? അധികാരത്തണലോ അധോലോകത്തിന്? 

MORE IN COUNTER POINT
SHOW MORE