റിസോർട്ട് വിവാദത്തിൽ പാർട്ടിക്ക് മൗനം; അന്വേഷിക്കാൻ പോലും ഒന്നുമില്ലേ?

സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്ന് ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തതോ ജനങ്ങൾ വെച്ചുപൊറുപ്പിക്കാത്തതോ ആയ ഒരു പ്രവണതയും പാർട്ടി അംഗീകരിക്കില്ല എന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നു. തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ച് കൊണ്ടാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. പക്ഷെ പ്രശ്നം അതല്ല,  ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തത് എന്ന് പാർട്ടി വിലയിരുത്തുന്നത് എന്തെല്ലാം എന്നതാണ് ചോദ്യം.എന്തായാലും പാർട്ടിയുടെ തെറ്റ് തിരുത്തൽ രേഖകളിലൊക്കെ പറയുന്നത് പോലെ നേതാക്കൾ വലിയ തോതിൽ സ്വത്ത് വാങ്ങി കൂട്ടുന്നത് ഒരു തെറ്റായി പാർട്ടി കാണുന്നുണോ? എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്.എംവി ജയരാജനെതിരായ അന്വേഷണത്തിൽ പാർട്ടി അന്വേഷണം പോലും വേണ്ടെന്നാണ് തൽക്കാലം സിപിഎമ്മിന്‍റെ തീരുമാനം. പറഞ്ഞുതീർക്കുകയാണോ പാർട്ടി?