കോവിഡ്: യാത്ര മുടക്കാൻ നീക്കം? രാഹുൽ തുടരണോ നിർത്തണോ?

രാഹുൽ നിർത്തണോ തുടരണോ? ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മാർഗനിർദേശങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇന്ന് സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച് മാർഗ നിർദേശങ്ങൾ നൽകി. എന്നാൽ കോവിഡ് പ്രോട്ടോകോൾ‍ പാലിക്കണം എന്ന നിർദേശം ആദ്യം കിട്ടിയത് ഭാരത് ജോഡ് യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്കായിരുന്നു രണ്ട്് ദിവസം മുൻപ്. ഇതുതന്നെയാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നതും എന്ത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വേണമെങ്കിൽ യാത്ര മാറ്റിവെക്കേണ്ടി വന്നേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി  പറയുന്നതും  മുഴുവൻ നാടകമാണെന്നും ഭാരത് ജോഡോ യാത്ര തടയുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നത്.