
ഡോ.ശശി തരൂര്‍ എംപി കോഴിക്കോട്ടുനിന്ന് തുടങ്ങിയ ഒരു യാത്ര നാലാം ദിനം പൂര്‍ത്തിയാകുമ്പോള്‍, കേരളത്തിലെ കോണ്‍ഗ്രസിനെ അതെങ്ങനെയാണ് സ്വാധീനിക്കുന്നത്? തരൂരിന്റെ സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസിനെ പിന്തിരിപ്പിച്ച പാര്‍ട്ടിക്ക് മുന്നില്‍ ഇന്നിതാ കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് വയ്ക്കുന്നു തരൂരിനുള്ള ക്ഷണം. അവിടെ ഡിസിസി അത് വെട്ടാനൊരുങ്ങുന്നു. വിഭാഗീയത അനുവദിക്കില്ലെന്ന വി.ഡി.സതീശന്റെ വാക്കുകള്‍ക്ക്, എന്ത് വിഭാഗീയത ചെയ്തു എന്ന് പറയണമെന്ന് തരൂരിന്റെ മറുപടി. ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകുമെന്നം കെ.മുരളീധരന്‍. ഡല്‍ഹി ഇടപെടേണ്ട കാര്യമില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് പരിഹരിച്ചോളുമെന്നും താരിഖ് അന്‍വര്‍. എപ്പോള്‍, എങ്ങനെ, എവിടെയാണ് ഈ വിവാദത്തിന് ഫൈനല്‍ വിസില്‍?