ഖത്തറിൽ ഇനി ആവേശത്തിന്റെ പകലിരവുകൾ; വാഴുന്നതും വീഴുന്നതും ആരെല്ലാം?

Counter-Point
SHARE

ലോകമൊരു യുദ്ധം, ആക്രമണം കണ്ട വര്‍ഷമാണ്. തീര്‍ന്നിട്ടില്ല. യുദ്ധമെന്നാല്‍ സംഘര്‍ഷം, അശാന്തി. എന്നാല്‍ ഇന്നൊരു ലോകമഹായുദ്ധം തുടങ്ങുകയാണ്. ഖത്തറില്‍ ഒന്നര മണിക്കൂറിനപ്പുറം കിക്കോഫ്. ഖത്തര്‍ ലാറ്റിനമേരിക്കന്‍ പ്രതിനിധി ഇക്വഡോറിനെ നേരിടും. ഇനിയുള്ള നാലാഴ്ച ലോകമൊരു പന്തിന് പിന്നാലെയോടും. ലിയോണല്‍ മെസിക്കും നെയ്മാറിനും ക്രിസ്റ്റ്യാനോയ്ക്കും എംബാപ്പെയ്ക്കുമൊപ്പം നമ്മളുമോടും. ഈ യുദ്ധത്തിന് ലോകത്തെ ജാതിക്കും മതത്തിനും നിറത്തിനും പണത്തിനും അതീതമായി ഒന്നിപ്പിക്കാനുള്ള മാന്ത്രികസിദ്ധിയുണ്ട്. അതുകൊണ്ടാണ് ഇവിടെ എല്ലാ രാഷ്ട്രീയക്കാരും അര്‍ജന്റീനയിലും ബ്രസീലിലുമെല്ലാം ഒന്നിക്കുന്നത്. നമ്മുടെ പാലക്കാടിന്റെ വലുപ്പമേയുള്ളു ഖത്തറിന്. നമ്മളിന്ത്യക്കാരേക്കാള്‍ വര്‍ഷങ്ങള്‍ക്കുശേഷം രാജ്യാന്തര ഫുട്ബോള്‍ കളിച്ചവര്‍. അവരിന്ന് ലോകകപ്പിന് ഇറങ്ങുമ്പോള്‍, നമ്മളൊരുപാട് പിന്നിലാണ്. പക്ഷെ, നമുക്ക് സ്വന്തമായൊരു മെസിയെയും ക്രിസ്റ്റ്യാനോയെയും എല്ലാം സ്വപ്നംകണ്ടുതന്നെ ആഘോഷിക്കാം ഈ കാല്‍പ്പന്ത് വസന്തകാലം. ആവേശക്കാഴ്ചകളുടെ നേരമാണ്, ആവേശവാക്കുകളുടെ നേരമാണ്. 

MORE IN COUNTER POINT
SHOW MORE